G20 യിൽ പ്രതിഫലിക്കുന്ന കോർപറേറ്റ് താല്പര്യങ്ങൾ ജനാധിപത്യവിരുദ്ധമാണ്: WE 20 കേരള

: G20 ഉച്ചകോടിക്കെതിരെ സിവിൽ സമൂഹ പ്രസ്ഥാനങ്ങളും ദളിത് ആദിവാസി മത്സ്യത്തൊഴിലാളി ഫെമിനിസ്റ്റ് കർഷക സംഘടനകളും സംയുക്തമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കൊച്ചിയിൽ ഗാന്ധി സ്മൃതിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. കർഷകരേയും, ദലിത്- ആദിവാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും മത്സ്യതൊഴിലാളികളെയും കച്ചവടക്കാരെയും പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കുന്ന സാമ്പത്തിക പരിഷ്കരണ പദ്ധതികൾ ലക്ഷ്യമിടുന്ന G20 ഉച്ചകോടി ജനാധിപത്യവിരുദ്ധമാണ് എന്ന് WE20 കേരളം അഭിപ്രായപ്പെട്ടു.